02:40am 12 November 2026
NEWS
ആശാ പ്രവർത്തകർ സ്ഥാപിച്ച ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു
29/05/2026  04:55 PM IST
nila
ആശാ പ്രവർത്തകർ സ്ഥാപിച്ച ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

ചെങ്ങന്നൂർ:  ആശാ വർക്കർമാർക്ക് വേതനം കൂടുതലായി അനുവദിച്ച വി.ഡി സതീശൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ച്പുലിയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ ആശാ പ്രവർത്തകർ പുലിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സ്ഥാപിച്ച ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഈ സംഭവത്തിൽ യൂണിറ്റ് പ്രവർത്തകർ ശക്തമായ പ്രതിഷേധം രേപപ്പെടുത്തി. കുറ്റക്കാർക്കെതിരേ
ശക്തമായ  നടപടി സ്വീകരിക്കണമെന്ന്
അസോസിയേഷൻ യൂണിറ്റ് ഇൻ ചാർജും ജില്ലാ കമ്മിറ്റി അംഗവുമായ കെ.റ്റി. ഉഷാകുമാരി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.